സഹജീവികളോടുള്ള കരുതൽ ജീവിതത്തിന്റെ ചാലകശക്തിയാക്കാൻ മുന്നോട്ടുവരൂ.. നമുക്ക് ഒരുമിച്ച് മുന്നേറാം!
About us
മനുഷ്യനന്മയിൽ മുള പൊട്ടി, മാനവിക സ്നേഹത്താൽ കരുത്താർജിച്ച്, നാടിന്റെ ഹൃദയത്തിൽ കാരുണ്യത്തണലായി നിലകൊള്ളുകയാണ് കെ.കെ. കുമാരൻ പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റി.
2015-ൽ കഞ്ഞിക്കുഴിയുടെ മണ്ണിൽ ആരംഭിച്ച ഈ ജീവകാരുണ്യ പ്രസ്ഥാനം തണ്ണീർമുക്കം, ചേർത്തല തെക്ക്, മാരാരിക്കുളം, കഞ്ഞികുഴി പഞ്ചായത്തുകളിലെ അശരണരായ കിടപ്പു രോഗികൾക്ക് ആതുര ശുശ്രൂഷയുടെ സാന്ത്വന സ്പർശമായി മാറിയിരിക്കുകയാണ്. പൊതുനന്മയ്ക്കായി ജീവിതം അർപ്പിച്ച യശ:ശരീരനായ കെ.കെ. കുമാരന്റെ നാമധേയത്തിൽ പ്രവർത്തനം ആരംഭിച്ച പാലിയേറ്റീവ് കെയർ സൊസൈറ്റി നാലു പഞ്ചായത്തുകളിലായി 1050 കിടപ്പു രോഗികൾക്ക് സ്ഥിരമായി സഹായവും വൈദ്യ പിന്തുണയും പ്രദാനം ചെയ്യുന്നു.
രാഷ്ട്രീയ-മത-വർഗ്ഗ- ലിംഗഭേദമെന്യേ ഉദാത്തമായ മാനവിക ബോധ്യമാണ് സൊസൈറ്റിയെ മുന്നോട്ടു നയിക്കുന്നത്. വീട്ടകങ്ങളിൽ വേദനതിന്നു ദുരിതപ്പെടുന്നവർക്ക് കരുതലും കരുണയും കൈ സഹായവും ഒരുക്കേണ്ടത് സമൂഹത്തിന്റെ കൂടി കടമയാണെന്ന ഉറച്ച ബോധ്യമാണ് സൊസൈറ്റിക്ക് ഉള്ളതു്. അതുകൊണ്ടുതന്നെ, മരുന്നും മെഡിക്കൽ ഉപകരണങ്ങളും വൈദ്യസേവനവും ഭക്ഷണവും ഉറപ്പാക്കി, നാടിന്റെ കരുത്താവാൻ സൊസൈറ്റി അക്ഷീണം പരിശ്രമിച്ചു കൊണ്ടേയിരിക്കുന്നു.
നാടിന്‍റെ ആരോഗ്യവും അന്നവും
2020 ഫെബ്രുവരിയിൽ 21 ദിവസം തുടർച്ചയായി വിദഗ്ധരായ 17 ഡോക്ടർമാരെ പങ്കെടുപ്പിച്ചു കൊണ്ട് അലോപ്പതി, ആയുർവ്വേദ, ഹോമിയോ ക്യാമ്പുകൾ സംഘടിപ്പിച്ചതിലൂടെ പതിനായിരങ്ങൾക്കാണ് സേവനം ലഭ്യമായത്. കോവിഡ് വിഴുങ്ങിയ നാളുകളിൽ ജനകീയ ഭക്ഷണ ശാലയിലൂടെ നാടിന്റെ അന്നമായി മാറാനും നമുക്ക് കഴിഞ്ഞു.

സാന്ത്വന പരിചരണം ആവശ്യമുള്ള രോഗികൾക്കുള്ള സൗകര്യം

വൈദ്യ സഹായവും മരുന്നുകളുടെ വിതരണവും

രോഗികളെ പരിചരിക്കാനും അവരോടൊപ്പം സമയം ചെലവഴിക്കാനും സന്നദ്ധ പ്രവർത്തകർ
Our Impact

Donate

Sponsor

Register
സംഘടനാ സംവിധാനം
എസ്. രാധാകൃഷ്ണൻ ചെയർമാനും പി.ജെ. കുഞ്ഞപ്പൻ സെക്രട്ടറിയും എം. സന്തോഷ് കുമാർ ട്രഷറും ആയുള്ള 17 അംഗ കമ്മറ്റി സൊസൈറ്റിക്കു വേണ്ടി പ്രവർത്തിച്ചുവരുന്നു. സുമനസ്സുകളുടെ സംഭാവനയാണ് പ്രസ്ഥാനത്തിന്റെ സാമ്പത്തിക ചാലക ശക്തി. വരവ് ചെലവ് കണക്കുകൾ ഓഡിറ്റ് ചെയ്യാൻ കൃത്യമായ ശ്രദ്ധയും വെച്ചു പുലർത്തുന്നു.
1300+
രോഗികൾക്ക് സഹായം
കിടപ്പു രോഗികൾക്ക് സ്ഥിരമായി സഹായവും വൈദ്യ പിന്തുണയും പ്രദാനം ചെയ്യുന്നു.
50L+
രൂപയിലധികം മരുന്നുകൾ
മരുന്നും മെഡിക്കൽ ഉപകരണങ്ങളും വൈദ്യസേവനവും ഭക്ഷണവും ഉറപ്പാക്കി
2000+
സന്നദ്ധസേവകരുടെ ഇടപെടൽ
ആഴ്ച തോറുമുള്ള കൂടിയാലോചനകൾ, നിസ്വാർത്ഥമായ സേവനം
Our Progress
അശരണർക്കായ് കരുണയുടെ പുതുചുവടുകൾ
നാളിതുവരെയുള്ള പ്രവർത്തനങ്ങളുടെ കരുത്തിൽ, പുതുചുവടുവെയ്പ്പുമായി സൊസൈറ്റി ജന മനസ്സിലേക്ക് വീണ്ടും ഇറങ്ങുകയാണ്. നന്മവറ്റാത്ത ഹൃദയങ്ങളോട് കാരുണ്യത്തിന്റെ ഒരു കൈ നീട്ടം അഭ്യർ ത്ഥിക്കുകയാണ്. വീടുകളിലെ വിവാഹം, ജന്മദിനം, ഓർമ്മദിനങ്ങൾ, ആഘോഷങ്ങൾ ഒക്കെ സമൂഹത്തിലെ അശരണരും വേദന അനുഭവിക്കുന്നവരുമായ മനുഷ്യർക്കുകൂടി സാന്ത്വനവും സഹായകവുമായ ആയ രീതിയിൽ മാറ്റിയെടുക്കാൻ നമ്മൾ കൈകോർക്കുകയാണ്.

Counselling support for families of patients

Sponsorship support for patient's children's education

Volunteer Opportunities! Enrich the lives of the community
ഒരു മഹത്തായ ലക്ഷ്യത്തിൽ പങ്കുചേരൂ
നിസ്സഹായരായവരുടെ കണ്ണീരൊപ്പാൻ, വേദനയ്ക്ക് ഔഷധമാകാൻ, വിശക്കുന്ന വയറുകൾക്ക് അന്നമാകാൻ നമ്മുടെ ആഘോഷങ്ങളെ കരുണയുടെ ആഘോഷ ങ്ങളാക്കി മാറ്റാം… സങ്കടങ്ങൾക്ക്, സഹനങ്ങൾക്ക് സഹജീവനത്തിന്റെ സ്നേഹത്തുരുത്തുകൾ ഒരുക്കാം… കൂടെ ചേരില്ലേ… എല്ലാ സഹായ സഹകരണങ്ങളും പ്രതീക്ഷിക്കുന്നു.